പുതു രചനകൾ
രൂപാന്തരം
- Details
- Shaila Babu
- കവിത
- Hits: 9
ദർപ്പണപാളിക്കു നേർക്കുനേർ നിന്നൊട്ടു
ഞെട്ടി ഞാ,നെന്നുടെ പ്രതിരൂപക്കാഴ്ചയിൽ!
രൂപിണീ, നിന്നുടെ ശാലീനഭാവങ്ങൾ
കാഴ്ചയായർപ്പിച്ചതേതു സവിധത്തിൽ?
വാരിക്കുഴി
- Details
- O.F.Pailly Ookken Francis pailly
- കവിത
- Hits: 22
കാട്ടിലെയോർമ്മകൾ അയവിറക്കി,
നാട്ടിൽ നീളെ അലഞ്ഞിടുന്നു.
നാഥനില്ലാത്ത കളരിയിൽ നിന്നും
നരകത്തിലിന്നവർ മേഞ്ഞിടുന്നു.
ഉത്സവക്കാല സുഖങ്ങൾ തേടി
കാതോർത്തിരിക്കുന്ന ജിവിതങ്ങൾ.
ജോണിക്കുട്ടിയുടെ നൊസ്റ്റാൾജിയകൾ
- Details
- സതീഷ് വീജീ
- Prime ചിരി
- Hits: 4
ഒരു വെള്ളിയാഴ്ച ദിവസം, ലാസർ മൊതലാളിയുടെ മോനും സർവ്വോപരി ഇടത്തരം കട്ടയുമായ ജോണിക്കുട്ടി കാനഡയിൽ നിന്നും കുറ്റിയും പിഴുതോണ്ട് ഇളകിമറിഞ്ഞു നാട്ടിലെത്തി. നാട്ടിലെ ഹരിതാഭയും പച്ചപ്പും ആവോളം ആസ്വദിക്കുക എന്നത് നൊസ്റ്റാൾജിയയുടെ അസുഖമുള്ള ജോണിക്കുട്ടിയുടെ വമ്പൻ ഒരു പദ്ധതിതന്നെയായിരിന്നു.
ഭൂകന്യകമാർ
- Details
- Rajendran Thriveni
- കവിത
- Hits: 16
ഞങ്ങൾ മാനഭംഗത്തിനിരയായ ഭൂകന്യകമാർ,
സഹ്യന്റെ മലയോരങ്ങൾ!
ഞങ്ങൾ കരയുകയാണ് ...
അതിജീവിതമാരുടെ തേങ്ങലുകൾ
ഞങ്ങളുടെ കണ്ഠത്തിൽനിന്നും
ഉയരുകയാണ്.
മാനഭംഗം ചെയ്യപ്പെട്ട മലയോരങ്ങളുടെ നിലവിളികൾ.
തെയ്യം
- Details
- Sajith Kumar N
- കവിത
- Hits: 14
തെയ്യോം തെയ്യോം തെയ്യോം
ചെഞ്ചോരചോപ്പുള്ളരയുടുപ്പും
പച്ചക്കുരുത്തോല വാർമുടിയും
മിന്നും മുനയുള്ള വാളുമേന്തി
അതിരുകൾ സ്വപ്നങ്ങളിൽ
- Details
- Ramachandran Nair
- കവിത
- Hits: 8
കാണുന്നു നാം സ്വപ്‌നങ്ങൾ രണ്ടുവിധം ചിലപ്പോൾ,
നിദ്രയിലായിരിക്കുന്നേരവുമല്ലാതെയും
ഉറങ്ങുമ്പോൾ കാണുന്ന സ്വപ്നങ്ങൾ പലപ്പോഴും,
മറന്നുപോകുന്നു നാം ഉണർന്നെഴുന്നേൽക്കുമ്പോൾ.
വെളുപ്പാൻകാലത്തു നാം കാണുന്നതാം സ്വപ്‌നങ്ങൾ,
ഫലിക്കുമെന്നാണല്ലോ പരക്കെയഭിപ്രായം.
കാണുന്നു നാം സ്വപ്‌നങ്ങൾ ഉണർന്നിരിക്കുമ്പോഴും
നമ്മുടെ കൂടെയുണ്ടാ സ്വപ്‌നങ്ങളെക്കാലവും.
ഫലംകാണുന്നു ചില സ്വപ്‌നങ്ങൾക്കെന്നാകിലും,
ഫലംകാണാത്തതായ സ്വപ്‌നങ്ങളാണധികം.
കാണാം നമുക്കിന്നെത്ര സ്വപ്‌നം വേണമെങ്കിലും,
ഉണ്ടോയതിർ വല്ലതും സ്വപ്‌നങ്ങൾ കാണുവാനായ്!
നടക്കാത്ത സ്വപ്‌നങ്ങൾ കാണാതെ നാം നമ്മുടെ,
കഴിവിന്റെയുള്ളിലായ് നിൽക്കും സ്വപ്നം കാണണം.
ശിശിരമേ വരൂ
- Details
- T V Sreedevi
- കവിത
- Hits: 7
ശൈത്യകാലത്തിന്റെ
യോർമയിലിപ്പോഴും,
വൃശ്ചികക്കുളിരും
ശരണം വിളികളും.
ആരിഫയുടെ ദുഃഖം
- Details
- Abbas Edamaruku
- കഥ
- Hits: 114
"നീ എന്തിന് കടം മേടിക്കുന്നു... നീയൊരു പെണ്ണല്ലേ. ..നിനക്ക് പണമുണ്ടാക്കാൻ വേറെ വഴിയില്ലേ?"